വാക്സിൻ വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മിനെതിരെ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി


Ad
വാക്സിൻ വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മിനെതിരെ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി 
 എടവക : എടവക പി എച്ച് സി യുടെ കീഴിൽ മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്ന വാക്സിനേഷൻ ക്യാമ്പ് അലങ്കോലപ്പെടുത്തിയ സിപിഎം നേതാക്കളുടെ നിലപാട് പ്രതിഷേധാർഹമാണ് എടവകയെ മാതൃകയാക്കി മറ്റ് പഞ്ചായത്തുകളും ഇതേ മാതൃക അവലംബിക്കാൻ ശ്രമിക്കുമ്പോൾ എടവക ഭരണം മോശമാണെന്ന് വരുത്തിതീർക്കാൻ ആണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇതിനെതിരെ  യുഡിഎഫ് എടവക പഞ്ചായത്ത് കമ്മിറ്റി എടവക പി എച്ച് സി യുടെ മുമ്പിൽ പ്രതിഷേധ ധർണ നടത്തി ധർണ ഉദ്ഘാടനം എടവക കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോർജ്ജ് പടക്കൂട്ടിൽ ഉദ്ഘാടനം ചെയ്തു എടവക മുസ്ലിം ലീഗ് സെക്രട്ടറി ബ്രാൻഡ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ജോഷി വാണാക്കുടി, ഇബ്രാഹിം മുതുകോടൻ, ശിഹാബ് മലബാർ, മുസ്തഫ തയ്യുള്ളതിൽ, അജി പാണ്ടിക്കടവ്,എന്നിവർ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *