March 28, 2024

പനമരം സി.എച്ച്.സി.യെ താലൂക്ക് ആശുപത്രിയായി ഉയർത്തുക: ഒപ്പുശേഖരണ ക്യാമ്പയിൻ നടത്തി പനമരം പൗര സമിതി

0
Img 20210712 Wa0095.jpg
പനമരം സി.എച്ച്.സി.യെ താലൂക്ക് ആശുപത്രിയായി ഉയർത്തുക:  ഒപ്പുശേഖരണ ക്യാമ്പയിൻ നടത്തി പനമരം പൗര സമിതി 
പനമരം: പനമരത്തെ ഗവ.ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് പനമരം പൗരസമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ ജനകീയ ഒപ്പുശേഖരണ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലുള്ള രോഗികൾക്ക്
ഏക ആശ്രയമായ ഗവ.ആശുപത്രിയാണ്. ഇവിടെ മതിയായ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമല്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. വയനാടിന്റെ മധ്യഭാഗമായ പനമരത്തിന്റെ 18 കിലോമീറ്ററോളം ചുറ്റളവിൽ  സൗകര്യങ്ങൾ അടങ്ങിയ മറ്റ് സർക്കാർ ആശുപത്രികൾ ഇല്ല. അതിനാൽ അപകടങ്ങളിലും മറ്റും പെട്ട് അടിയന്തിര ചികിത്സ തേടി ഇവിടെ എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ഒട്ടേറെ പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇത്തരം രോഗികളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.കോവിഡ് പോലുള്ള മഹാമാരി കാലത്ത് ആദിവാസികൾ ഉൾപ്പെടെ ചികിത്സയ്ക്കായി കിലോമീറ്ററുകൾ താണ്ടി പോവേണ്ട ഗതികേടിലാണ്. അതിനാൽ പൊതുവികാരം ഉൾക്കൊണ്ടായിരുന്നു പനമരം പൗരസമിതി ബന്ധപെട്ട അധികാരികളെ ഈ വിഷയം ഉണർത്തുന്നതിനായി ഒപ്പ് ശേഖരണം നടത്തിയത്.പനമരം ഗവ. ആശുപത്രിയുടെ ശോചനീയാവസ്ഥകൾ പരിഹരിക്കണമെന്നും, അടിയന്തിരമായി  24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് അധികൃതർക്കും മറ്റും നിവേധനങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഒപ്പുശേഖരണം. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൗരസമിതി എക്സിക്യുട്ടിവ് അംഗവുമായ പി.എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ആർ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി സഹദ്, ട്രഷറർ റസാക്ക് സി.പച്ചിലക്കാട്, ജോ.സെക്രട്ടറി വി.ബി. രാജൻ, വൈ.ചെയർമാൻ കാദറുകുട്ടി കാര്യാട്ട് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *