April 24, 2026

സര്‍ഗ്ഗ വസന്തത്തിന് തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ഗ്ഗ വസന്തത്തിന് തുടക്കമായി

പൂക്കോട്: ജി.എം.ആര്‍.എസ്. എല്ലാ ശനിയാഴ്ചകളിലും ഒരുക്കുന്ന ഓണ്‍ലൈന്‍ സര്‍ഗ്ഗ മേളയായ സര്‍ഗ്ഗ വസന്തം- 2021 ന് തുടക്കമായി. പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സി.കെ. ആത്മാറാം അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപക, അനധ്യാപകരുടെയും സര്‍ഗ്ഗശേഷികള്‍ പരിപോഷിപ്പിക്കുവാനും പങ്കു വയ്ക്കുവാനുമാണ് മേള ഒരുക്കിയത്.  
ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ പി.എ ചിക്കു,സീനിയര്‍ സൂപ്രണ്ട് സി.സി. ബാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് എന്‍. കേശവന്‍, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ പി.ആര്‍ ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നൃത്തനൃത്യങ്ങളും നാടന്‍പാട്ട് ,കഥ പറച്ചില്‍, സിനിമാ പരിചയം, പേപ്പര്‍ ക്രാഫ്റ്റ്, മോട്ടോര്‍കാര്‍ നിര്‍മ്മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *