വർദ്ധിച്ചു വരുന്ന ബാലപീഡന പരമ്പരകൾക്ക് അറുതി വരുത്തണം; യൂത്ത് കോൺഗ്രസ്സ് പകൽപ്പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു


Ad
വർദ്ധിച്ചു വരുന്ന ബാലപീഡന പരമ്പരകൾക്ക് അറുതി വരുത്തണം; യൂത്ത് കോൺഗ്രസ്സ് പകൽപ്പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായ കൊലചെയ്യപ്പെട്ട ആറു വയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും കേരളത്തിൽ വർദ്ധിച്ചു വരുന്ന ബാല പീഡന പരമ്പരകൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ പെരുന്തട്ട, പുൽപ്പാറ, മുണ്ടേരി, എമിലി, പുത്തൂർവയൽ, മണി യങ്കോട് തുടങ്ങി വിവിധ യൂണിറ്റുകളിൽ പകൽപ്പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം കൽപ്പറ്റയിൽ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം പി.പി. ആലി നിർവ്വഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് സുനീർ ഇത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് ഗിരീഷ് കൽപ്പറ്റ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ.കെ രാജേന്ദ്രൻ, മഹേഷ് എമിലി,ഡിൻ്റോ ജോസ്, ഷാഫി പുൽപ്പാറ, ഹർഷൽ കോന്നാടൻ, ഷബ്നാസ് തന്നാനി, ആൻ്റണി തണ്ണിക്കോടൻ, പ്രതാപ്.എ. എന്നിവർ സംസാരിച്ചു. രവീന്ദ്രൻ പെരുന്തട്ട, ജറീഷ് പുത്തൂർവയൽ, ഷകിൽ.എം.പി, ഷഫീഖ് റാട്ടക്കൊല്ലി, സോനു എമിലി, സുമേഷ്.ടി.പി, രവീന്ദ്രൻ മണിയങ്കോട് തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നേതൃത്വം നൽകി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *