ഇരുളം ചീയമ്പം സമരഭൂമിയിൽ പഠനകേന്ദ്രം ഒരുക്കി നൽകി സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ


Ad
ഇരുളം ചീയമ്പം സമരഭൂമിയിൽ പഠനകേന്ദ്രം ഒരുക്കി നൽകി സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ

പുൽപ്പള്ളി : ഇരുളം ചീയമ്പം സമരഭൂമിയിലെ എൺപതിലധികം വരുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സി.പി.ഐ.എമ്മിൻ്റെയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തിൽ പഠിക്കാനുള്ള സൗകര്യമൊരുക്കി നൽകിയത്. പഠനകേന്ദ്രമെന്ന പേരിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യം സജ്ജീകരിച്ച് നൽകി. പഠന കേന്ദ്രത്തിനാവശ്യമായ ഷെഡ് സി.പി.ഐ.എം ഇരുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു. ആവശ്യമായ ടെലിവിഷനും ബെഞ്ചും ഡെസ്ക്കും കസേരയുമെല്ലാം സജ്ജീകരിച്ചു. 
പഠന കേന്ദ്രത്തിലേക്ക് ആവശ്യമായ സോളാർ പാനൽ ഡിവൈഎഫ്ഐ സ്ഥാപിച്ചു നൽകി. ഓൺലൈൻ പഠനത്തിനായി ടി.വിയും മൊബൈൽ ഫോണുമൊക്കെ വർക്ക് ചെയ്യിക്കാൻ സോളാർ പാനൽ സ്ഥാപിക്കേണ്ടത് സമരഭൂമിയിൽ ആവശ്യമായിരുന്നു. 
അരലക്ഷത്തോളം രൂപ ചെലവ് വരുന്ന സോളാർ പാനൽ സ്ഥാപിക്കുന്ന പ്രവർത്തനം ഏറ്റെടുത്തത് ഡിവെെഎഫ്ഐ സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയാണ്.
   പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ രുഗ്മിണി സുബ്രമണ്യൻ, ടി.ബി.സുരേഷ്, ഏരിയാ സെക്രട്ടറി എം.എസ് സുരേഷ്ബാബു, ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് സെക്രട്ടറി ലിജോജോണി, പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, നിധിൻ കെ.വൈ, അജിത് കെ ഗോപാൽ, ഷാജഹാൻ , ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു അദ്ധ്യക്ഷയായി. കെ.എസ് ഷിനു സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *