ഡിജിചലഞ്ചിന്‌ സഹായ ഹസ്തവുമായി കരുവള്ളികുന്നു പബ്ലിക് ലൈബ്രറി


Ad
ഡിജിചലഞ്ചിന്‌ സഹായ ഹസ്തവുമായി കരുവള്ളികുന്നു പബ്ലിക് ലൈബ്രറി

സുൽത്താൻ ബത്തേരി : നഗരസഭ പരിധിയിലുള്ള മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കുന്നതിനായി നഗരസഭ ആരംഭിച്ച ഡിജിചലഞ്ചിന്‌ പിന്തുണയുമായി നഗരസഭാ ഓടപ്പള്ളം ഡിവിഷൻ 5 കരുവള്ളികുന്നു പബ്ലിക് ലൈബ്രറി. പഠനത്തിൽ മികവുകാട്ടുന്ന സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന രണ്ടു വിദ്യാർത്ഥികൾക്കുള്ള ടാബുകൾ കരുവള്ളികുന്നു പബ്ലിക് ലൈബ്രറി സെക്രട്ടറി റെബി പോൾ , നഗരസഭാ ചെയർമാൻ ടി. കെ. രമേശിന് കൈമാറി . ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ സഹദേവൻ , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ടീച്ചർ, പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷൻ റഷീദ് കെ , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശാമില ജുനൈസ് , ഓടപ്പള്ളം ഡിവിഷൻ കൗൺസിലർ പ്രിയാ വിനോദ് , സെക്രട്ടറി അലി അസ്ഹർ , എം ഇ സി കൺവീനർ പി എ അബ്ദുൾനാസർ എന്നിവർ സംബന്ധിച്ചു . 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *