May 2, 2024

ഓൺലൈൻ ഗെയിംസ് ഉരാക്കുടുക്കിൽ യുവതലമുറ

0
Img 20210714 Wa0023.jpg
ഓൺലൈൻ ഗെയിംസ് ഉരാക്കുടുക്കിൽ യുവതലമുറ
റിപോർട്ട് – അഖില ഷാജി
കൽപ്പറ്റ:

അടുത്തിടെ ഓണ്‍ലൈന്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ നഷ്ടപ്പെടുത്തിയ ഒരു കുട്ടിയുടെ വാര്‍ത്ത പലരും വായിച്ചുകാണും. ഇത് നിസ്സാരമായ ഒരു സംഭവമല്ല. അല്‍പം കാര്യഗൗരവത്തോടെ കാണേണ്ട ഒന്നുതന്നെയാണ്. പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നേക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോള്‍ പല കുട്ടികളുടേയും മൊബൈല്‍ ഉപയോഗവും വര്‍ധിച്ചുവരുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ലോക്ഡൗണ്‍ കാലത്ത് പഠനം വീടുകള്‍ക്കുള്ളിലായപ്പോള്‍ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാര്‍ട്ട് ഫോണുകള്‍. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്ഷന്‍, സ്‌ക്രീന്‍ അഡിക്ഷന്‍ ഡിസോര്‍ഡറുകള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് മാത്രമല്ല, കുട്ടികളുടെ ഭാവിക്കും വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ്.

ഗെയിമുകള്‍ക്ക് അടിപ്പെട്ട് പണം നഷ്ടപ്പെട്ട, മാനസികപ്രശ്‌നങ്ങളുണ്ടായ, പഠനത്തില്‍ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും അതോര്‍ത്തു വിഷമിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്.വെറുതെ നേരമ്പോക്കിനാവും ആദ്യം ഗെയിം കളിച്ചു തുടങ്ങുക. പിന്നെ പണംവെച്ചു കളിക്കും. ഒടുവില്‍ കരകയറാനാവാത്ത വിധം അഡിക്ഷനിലേക്ക് കുട്ടികള്‍ വഴുതിവീഴുന്നു. ഗെയിമുകളില്‍ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാല്‍ കുട്ടികളില്‍ അക്രമവാസനയുണ്ടാക്കാന്‍ ഇവ ഇടയാക്കുന്നു. കുട്ടികളുടെ മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷന്‍ കാരണമാകുന്നു. കുട്ടികളുടെ ചിന്തകളെ ഇവ സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളില്‍ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികള്‍ വിഷാദത്തിലേക്ക് വഴുതിവീഴുന്നു.ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുട്ടികള്‍ വ്യാപൃതരാകുന്നത് അവരുടെ മാനസിക നില തന്ന തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് പുതു തലമുറയെ നയിക്കാന്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എതിരാളിയെ അക്രമിച്ച്‌ കീഴ്‌പ്പെപ്പെടുത്തി മുന്നേറാനുള്ള ത്വര പുതു തലമുറയിലേക്ക് കുത്തി വച്ച്‌ പബ് ജി നിരോധിച്ചപ്പോള്‍ ഫ്രീ ഫയര്‍ വന്നു.
ഇന്ന് 8 വയസിനും 15 വയസിനുമിടയിലുള്ള 40 ശതമാനം കുട്ടികള്‍ ഇതു പോലുള്ള ഗെയിമുകളില്‍ വ്യാപൃതരാണെന്നാണ് കണക്ക്. എന്നാല്‍ വളരുന്ന കുട്ടികളുടെ മാനസിക നില തന്നെ തെറ്റിക്കാന്‍ ഇത്തരം കളികള്‍ക്ക് കഴിയുമെന്നാണ് വിദഗ്ദാഭിപ്രായം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *