വയനാട് ജില്ലയില്‍ 98.13 ശതമാനം വിജയം


Ad
വയനാട് ജില്ലയില്‍ 98.13 ശതമാനം വിജയം; ആകെ പരീക്ഷയെഴുതിയ 11737 വിദ്യാര്‍ത്ഥികളില്‍ 11518 പേരും ഉപരിപഠനത്തിന് യോഗ്യത നേടി

കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട് ജില്ലയില്‍ 98.13 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 11737 വിദ്യാര്‍ത്ഥികളില്‍ 11518 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 5911 ആണ്‍കുട്ടികളില്‍ 5779 പേരും, 5826 പെണ്‍കുട്ടികളില്‍ 5739 പേരുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 2566 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. എ പ്ലസ് നേടിയവരില്‍ മുന്നില്‍ പെണ്‍കുട്ടികളാണ്. 46 സ്കൂളുകൾ നൂറു മേനി വിജയം നേടി. 30 സർക്കാർ സ്കൂളുകളും 11 എയ്ഡഡ് സ്കൂളുകളും അഞ്ച് അൺ എയ്ഡഡ് സ്കൂളുകളും. 

780 ആണ്‍കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 1786 പെണ്‍കുട്ടികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം 907 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

വിജയശതമാനം ഉയര്‍ന്നെങ്കിലും ഉത്തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ വയനാട് സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ തന്നെ. കഴിഞ്ഞ വര്‍ഷം 95.04 ശതമാനമായിരുന്നു വിജയം. 45 സ്‌കൂളുകള്‍ നൂറു മേനി വിജയം നേടി. 30 സര്‍ക്കാര്‍ സ്‌കൂളുകളും 11 എയ്ഡഡ് സ്‌കൂളുകളും നാല് അണ്‍ എയ്ഡഡ് സ്‌കൂളുകളും. കഴിഞ്ഞ വര്‍ഷം 35 സ്‌കൂളുകളാണ് നൂറു മേനി വിജയം നേടിയത്. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 2372 വിദ്യാര്‍ഥികളില്‍ 2364 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എസ്.സി വിഭാഗത്തില്‍ 532 പേരില്‍ 528 പേരും എസ്.ടി വിഭാഗത്തില്‍ 2477 വിദ്യാര്‍ഥികളില്‍ 2287 പേരും ഒ.ബി.സി വിഭാഗത്തില്‍ 6256 വിദ്യാര്‍ഥികളില്‍ 6239 പേരും ഒ.ഇ.സി വിഭാഗത്തില്‍ 100 വിദ്യാര്‍ഥികളില്‍ നൂറു പേരും വിജയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *