June 4, 2026

പുഴയിൽ ചാടിയ ആളെ കണ്ടെത്തെ നായില്ല.

0
By ന്യൂസ് വയനാട് ബ്യൂറോ
പുഴയിൽ ചാടിയ ആളെ കണ്ടെത്തെ നായില്ല.
മാനന്തവാടി: പുഴയിൽ ചാടിയതായി സംശയിക്കുന്നയാളെ കണ്ടെത്തെനാ യില്ല. ഇന്നലെ  രാവിലെ 11 മണിയോടെയാണ് കമ്മന കരിന്തിരിക്കടവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടതായി സമീപ വീട്ടിലെ വിദ്യാർത്ഥികളായ സഹോദരങ്ങൾ നാട്ടുകാരെ അറിയിച്ചത്.കള്ളി മുണ്ടും, വെള്ള ഷർട്ടും ധരിച്ച മധ്യവയസ് പ്രായം തോന്നിക്കുന്ന ആളാണെന്നാണ് വിദ്യാർത്ഥികൾ നൽകിയ വിവരം. മാനന്തവാടി അഗ്നി രക്ഷാ യൂണിറ്റും, പനമരം സി എച്ച് റെസ്ക്യു ടീമും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തെ നാ യില്ല. ശക്തമായ കുത്തൊഴുക്കും, പ്രതികൂല കാലാവസ്ഥയെ തുടർന്നും വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തുകയായിരുന്നു. മാനന്തവാടി താഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ഡെപ്യുട്ടി താഹസിൽദാർ സുജിത്ത് വി ജോസ്, എസ് എച്ച് ഒ എം എം അബ്ദുൽ കരീം എന്നിവർ സംഭവം സ്ഥലം സന്ദർശിച്ചു. പ്രദേശവാസിയായ മധ്യവയസ്ക്കനെ കാണാതായതായും പറയപ്പെടുന്നുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *