മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ


Ad

മഞ്ചേരി: ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മയക്ക് മരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കല്‍ വീട്ടില്‍ ജെസിന്‍ ഇഷാര്‍ (21)നെയാണ് മഞ്ചേരി സി ഐ. സി അലവിയും സംഘവും പിടികൂടിയത്. എം ഡി എം എ എന്ന മാരക ലഹരിമരുന്നിന്റെ 40 ഗ്രാം പാക്കറ്റ് സഹിതമാണ് യുവാവ് പിടിയിലായത്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലഹരിമരുന്ന് കലര്‍ന്ന പൗഡര്‍ വില്‍പ്പന നടത്തുന്നയാളാണ് ഇഷാനെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ മഞ്ചേരി ഐ ജി ബി ടി ബസ് സ്റ്റാന്‍ഡില്‍ സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *