April 19, 2024

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കേരള ബാങ്ക് സംരംഭക വായ്പകളുടെ വിതരണം വര്‍ദ്ധിപ്പിക്കും

0
Img 20210715 Wa0107.jpg
 
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കേരള ബാങ്ക് സംരംഭക വായ്പകളുടെ 
വിതരണം വര്‍ദ്ധിപ്പിക്കും
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ബാങ്ക് ശാഖകള്‍ വഴി സംരംഭങ്ങള്‍ക്കും കൃഷി ആവശ്യത്തിനുമുള്ള വായ്പകളുടെ വിതരണം വര്‍ദ്ധിപ്പിക്കും. 
നിര്‍മ്മാണ, വാണിജ്യ, സേവന മേഖലകളില്‍ ചെറുകിട ഇടത്തരം സൂക്ഷ്മ  സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും 8.75 ശതമാനം പലിശ നിരക്കില്‍ വ്യക്തികള്‍ക്ക് പരമാവധി 60 ലക്ഷവും കമ്പനികള്‍ക്ക് ഒരുകോടി രൂപവരെയും അനുവദിക്കും. കാര്‍ഷിക – കാര്‍ഷികാനുബന്ധ സംരംഭങ്ങള്‍ക്കായി 15 വര്‍ഷം കാലാവധിയില്‍ 60 ലക്ഷം രൂപവരെ  ദീര്‍ഘകാല കാര്‍ഷിക വായ്പയും  രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ട്ില്‍ തിരികെയെത്തിയവര്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കായി പ്രവാസി കിരണ്‍ പദ്ധതി പ്രകാരം ഏഴ് വര്‍ഷക്കാലാവധിയില്‍ 24 ലക്ഷം രൂപവരെയും നല്‍കും. കുടുംബശ്രീ, എസ്.എച്ച്.ജി, ജെ.എല്‍.ജി വഴി സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപവരെയും അനുവദിക്കും.  
ഉല്‍പ്പാദന – സേവന മേഖലകളിലെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കായി ബാങ്ക് നല്‍കുന്ന കെ ബി സുവിധ വായ്പയുടെ പലിശ നൂറുദിന പരിപാടികളുമായി ബന്ധപ്പെട്ട്് ഒമ്പത് ശതമാനമായി കുറച്ചതായും സെപ്തംബര്‍ 9 വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അറിയിച്ചു. എം.എസ്.എം.ഇ, പ്രവാസി കിരണ്‍, ദീര്‍ഘകാല കാര്‍ഷിക വായ്പ തുടങ്ങിയവ അര്‍ഹരായ അപേക്ഷകര്‍ക്ക് പരമാവധി വേഗത്തില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *