July 15, 2026

കനത്ത മഴ: കളമശ്ശേരിയില്‍ ഇരു നില വീട് ചെരിഞ്ഞു; വീട്ടുകാരെ രക്ഷപ്പെടുത്തി

0
Screenshot_20210716-140220_Dailyhunt.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: കൊച്ചി കളമശേരിയില്‍ ചെരിഞ്ഞ ഇരുനില വീട്ടിലെ താമസക്കാരെ രക്ഷപെടുത്തി. കൂനംതൈയ്യിലുളള ഹംസയുടെ വീടാണ് രാവിലെ എട്ട് മണിയോടെ ചരിഞ്ഞത്. വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി. ബലക്ഷയത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

വീടിന്‍റെ താഴത്തെ നില പൂര്‍ണമായി മണ്ണിലേക്ക് അമര്‍ന്നു പോയി. മുകളിലത്തെ നിലയും അതിന് മുകളില്‍ ആസ്ബറ്റോസ് ഇട്ട ഭാഗവുമാണ് ഇപ്പോള്‍ പുറത്തുകാണുന്നത്. മുകള്‍ നിലയിലായിരുന്നു ഹംസയും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ അയല്‍വാസികളാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. വീടിന്‍റെ താഴത്തെ നില ഇരുപത് വ‍ര്‍ഷം മുൻപ്  ചെങ്കല്ലുകൊണ്ട് നി‍ര്‍മിച്ചതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *