ഒളിമ്പിക് ക്യാമ്പയിന്‍ സംഘടിപ്പിക്കും
ഒളിമ്പിക് ക്യാമ്പയിന്‍ സംഘടിപ്പിക്കും
കൽപ്പറ്റ: ജൂലൈ 23 മുതല്‍ ആഗസ്റ്റ് 8 വരെ ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന 32 മത് ഒളിമ്പിക്‌സിനെ വരവേറ്റുകൊണ്ട് ജില്ലയില്‍ ഒളിമ്പിക് ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലയിലെ കായിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 19 മുതലാണ് ഒളിമ്പിക് ക്യാമ്പയിന്‍ നടത്തുക. ജൂലൈ 19 ന് കളക്‌ട്രേറ്റ് പരിസരത്ത് ചിയര്‍ ഫോര്‍ ഇന്ത്യ സെല്‍ഫി സ്റ്റാന്‍ഡ് സജ്ജമാക്കും. രാഷ്ട്രീയ, സംസ്‌കാരിക, കായിക പ്രേമികള്‍ എന്നിവര്‍ക്ക് സെല്‍ഫി എടുത്ത് www.facebook.com/ fbcameraeffects/tryit/314800040360697 എന്ന ലിങ്കിലൂടെ ടോക്യോ ഒളിബിക്‌സിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.
ജൂലൈ 20 ന് 3 മണിക്ക് സുല്‍ത്താന്‍ ബത്തേരി വയനാട് ക്ലബില്‍ ഇന്ത്യന്‍ വാട്ടര്‍ പോളോ കായികതാരം ബിജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിബൈറ്റ് സംഘടിപ്പിക്കും. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള ദേശീയ അന്തര്‍ദേശീയ നീന്തല്‍ താരങ്ങള്‍ പങ്കെടുക്കും. അന്ന് തന്നെ ജില്ലാ വോളിബോള്‍ ക്ലബുകള്‍ ഒളിമ്പിക്ക് സ്മാഷ്, ഫുട്‌ബോള്‍ അസോസിയേഷന്‍ ഒളിമ്പിക് ഗോള്‍ പരിപാടികളും നടത്തും.
ജില്ലാ യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21 ന് വെബിനാറും ജൂലൈ 22 ന് രാവിലെ 7.30 ന് ജില്ലയുടെ പ്രവേശന കവാടമായ ലക്കിടിയില്‍ നിന്നും ആരംഭിച്ച് കൊളഗപ്പാറയില്‍ അവസാനിക്കുന്ന റോഡ് റ്റു ടോക്യോ സൈക്കിള്‍ റാലിയും സംഘടിപ്പിക്കും. അന്ന് എല്ലാ വീടുകളിലും ഒളിമ്പിക് ദീപം തെളിയിക്കും.
ജൂലൈ 23 ന് 3 മണിക്ക് കളക്ട്രേറ്റ് പരിസരത്ത് ടോര്‍ച്ച് റാലി നടത്തും. അന്ന് 2.45 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്ന പരിപാടിയും, 6 മണിക്ക് 101 കേന്ദ്രങ്ങളിലായി ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് സൂര്യനമസ്‌കാരം പരിപാടിയും സംഘടിപ്പിക്കും.
ജില്ലാ കരാട്ടേ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 ന് 2 മുതല്‍ കത്ത,പുഷ്അപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കും. കല്‍പ്പറ്റ എസ് .കെ.എം. ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും, ബത്തേരി മാക്‌ലോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ഒളിമ്പിക്‌സ് സിംപോസിയം ക്വിസ്, സെമിനാര്‍, ഡിബേറ്റ്‌സ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
Leave a Reply