കോവിഡ് പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു


Ad
കോവിഡ് പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

പാലക്കാട്: വെണ്ണക്കരയില്‍ ലൈറ്റ്സ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ പൊന്നുമണിയെയാണ് മരിച്ചത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പൊന്നുമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സ്വര്‍ണപ്പണയം, ചിട്ടി എന്നിവ ഉള്‍പ്പടെ പൊന്നുമണിക്ക് കടങ്ങള്‍ ഉണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചെതന്ന് മകന്‍ സുധിലേഷ് പറഞ്ഞു കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തും ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *