സിക വൈറസ്; കൊതുകിനെ അകറ്റാന്‍ അഞ്ച് പ്രകൃതി ദത്ത മാര്‍ഗങ്ങള്‍


Ad

സിക വൈറസിന്‍റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ്. സംസ്ഥാനത്ത് ഇത് വരെ 28 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. വാക്സിനില്ലാത്ത രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങളിലൊന്നാണ് സിക. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക വൈറസ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്തും വൈകുന്നേരവുമാണ് കടിക്കുന്നത്. കൊതുക് കടിയില്‍ നിന്ന് രക്ഷ നേടുക എന്നതാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കൊതുകിന്‍റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കുക. കൊതുകിനെ തുരത്താന്‍ ചെയ്യേണ്ടത്.

പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാന്‍ പണ്ട് മുതലേ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് കര്‍പ്പൂരം. ഇത് ഫലപ്രദവുമാണ്. കൊതുകുകളെ അകറ്റുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണ നിലവാരം ഉയര്‍ത്താനും കര്‍പ്പൂരം സഹായിക്കുന്നു.

കാപ്പിപ്പൊടി അല്‍പ്പം എടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വെയ്ക്കുക. കൊതുകുകള്‍ വരാതിരിക്കാന്‍ സഹായിക്കും.

വെളുത്തുള്ളിയും കൊഴുക്കുകളെ അകറ്റാന്‍ കഴിയുന്ന ഒരു നല്ല മാര്‍ഗമാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം കൊതുകുകളെ ഫലപ്രദമായി അകറ്റുന്നു. വെളുത്തുള്ളി അല്ലികള്‍ അരച്ച്‌ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുന്നത് വരെ തിളപ്പിക്കുക. ശേഷം അത് തണുക്കാന്‍ വയ്ക്കുക. ഈ വെളുത്തുള്ളി വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയില്‍ ശേഖരിക്കുക. ഈ വെളുത്തുള്ളി വെള്ളം മുറിക്ക് ചുറ്റും തളിക്കുക.

തുളസി ഇലകളും കൊതുകിനെ തുരുത്താന്‍ ഉപയോഗിക്കും. തുളസി നീര് അല്‍പ്പം വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുന്നത് നല്ലതാണ്. ഇതിലൂടെ കൊതുകില്‍ നിന്ന് രക്ഷ നേടാന്‍ കഴിയും.

പുതിനയിലയുടെ ഗന്ധം കൊതുകുകളെ അകറ്റാന്‍ സഹയിക്കും. പുതിന തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിക്കുന്നത് കൊതുക് വരുന്നത് കുറയ്ക്കാന്‍ സഹായിക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *