തവിഞ്ഞാൽ പഞ്ചായത്തിൽ അശാസ്ത്രീയമായി പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കുക; വ്യാപാരി വ്യവസായി സമിതി


Ad
തവിഞ്ഞാൽ പഞ്ചായത്തിൽ അശാസ്ത്രീയമായി പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കുക; വ്യാപാരി വ്യവസായി സമിതി 
തവിഞ്ഞാൽ : തവിഞ്ഞാൽ പഞ്ചായത്തിൽ അശാസ്ത്രീയമായി പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്  ഡൗൺ പിൻവലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ മേഖലയും തുറന്നു കൊടുക്കുമ്പോൾ നിയന്ത്രണങ്ങൾ കച്ചവടക്കാർക്കു മാത്രമായി മാറുന്നു. കച്ചവടക്കാരാണ് രോഗം പരത്തുന്നത് എന്ന സമീപനം ശരിയല്ല. ടി പി ആർ നിശ്ചയിക്കുന്നതിലെ അപാകത മൂലമാണ് 40,000 ജനസംഖ്യയുള്ള തവിഞ്ഞാൽ പഞ്ചായത്ത് കേവലം 107 ആളുകൾക്ക് കോവിഡ് പോസറ്റീവ് ആയതിന്റെ പേരിൽ പൂർണ്ണമായും അടച്ചിട്ടിരിക്കുന്നത് പഞ്ചായത്ത് ഭരണ സിരാ കേന്ദ്രത്തിൽ നിന്നും 20 കിലോമീറ്റർ അകലെ രണ്ടോ, മൂന്നോ വാർഡിൽ രോഗികൾ ഉണ്ടെന്ന കാരണത്താൽ ടിപ്പിൾ ലോക് ഡൗൺ നടപ്പാക്കിയത് അശാസ്ത്രീയമാണ്. വാർഡു തല കണ്ടെയ്മെന്റ് സോണുകൾ നിശ്ചയിച്ച് പെരുന്നാൾ സീസണായതിനാൽ അടിയന്തിരമായി എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണെന്ന് യൂണിറ്റ് ആവശ്യപ്പെട്ടു. യോഗത്തിൽ ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് എം. ആർ . സുരേഷ്, അനൂപ്, ലത വിജയൻ , ശുഭ പോൾസൺ, മുഹമ്മദ് ഷെമീം എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *