April 23, 2024

സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരണം പ്രതിഷേധാര്‍ഹം : കെ.എന്‍.എം.

0
സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരണം പ്രതിഷേധാര്‍ഹം : കെ.എന്‍.എം.

കല്‍പ്പറ്റ : മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച സച്ചാര്‍ പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ മുസ്ലിം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പുതിയ പുനക്രമീകരണനയം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെ.എന്‍.എം. ( കേരള നദ്‌വത്തുല്‍ മുജാഹിദീന്‍) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഭരണഘടനാ തത്വമാണ്, എന്നാല്‍ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേകമായി നടപ്പാക്കിയ പദ്ധതിയെ ഇല്ലായ്മചെയ്യാന്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാന്‍ പറ്റുന്നതല്ലന്നും വര്‍ഗീയധ്രുവീകരണം ലക്ഷ്യംവച്ച് സംഘപരിവാര്‍ സഹായത്തോടെ ചില സമുദായ സംഘടനകളുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നിലപാട് ആയിപ്പോയെന്നും കൂട്ടിച്ചേര്‍ത്തു. സി കെ ഉമ്മര്‍ പിണങ്ങോട് സ്വാഗതം പറഞ്ഞു. പി.കെ.പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ച. കെ.എം.കെ.ദേവര്‍ശോല ഉദ്ഘാടനം ചെയ്തു. സയ്യിദ്അലി സ്വലാഹി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാരാടന്‍ നജീബ്, സി.കെ.. അസീസ് പിണങ്ങോട്, യൂനുസ് ഉമരി പിണങ്ങോട്, ഷബീര്‍ അഹമ്മദ് സുല്‍ത്താന്‍ ബത്തേരി, അബ്ദുറഹ്മാന്‍ സുല്ലമി പ്രസംഗിച്ചു. ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *