June 3, 2026

കാണാതായ യുവാവിനെ പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20210718-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാണാതായ യുവാവിനെ പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കാളിന്ദി പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പനവല്ലി അയ്യപ്പൻമൂല കോളനിയിലെ മാസ്തിയുടെ മകൻ ബാബു (36) നെയാണ് സർവാണിയിലെ കാളിന്ദി പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ കാണ്മാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൻമേൽ തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
ഭാര്യ: രമ്യ. അനുരാഗ്, അഭിരാഗ് എന്നിവർ മക്കളാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *