November 8, 2026

നൂറിൻ്റെ മികവിൽ തരിയോട് നിർമല ഹൈസ്ക്കൂൾ

0
IMG-20210718-WA0041.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നൂറിൻ്റെ മികവിൽ തരിയോട് നിർമല ഹൈസ്ക്കൂൾ
കാവുംമന്ദം: ഇത്തവണയും നൂറ് ശതമാനതിന്റെ വിജയ തിളക്കവുമായി തരിയോട് നിർമല ഹൈസ്ക്കൂൾ 2020-2021 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 314 കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടി. മുമ്പും നിരവധി തവണ നൂറ് ശതമാനം വിജയം കൈവരിക്കാൻ മലയോര മേഖലയിലെ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 115 കുട്ടികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ 42 കുട്ടികൾക്ക് 9 എ പ്ലസ് ലഭിക്കുകയും ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികൾ ഇപ്പോൾ ആശങ്കയിലാണ് പ്ലസ് വൺ അഡ്മിഷൻ എടുക്കാനായി പ്രദേശത്ത് നിലവിൽ ആകെ രണ്ട്  ഹയർസെക്കൻഡറി സ്കൂളുകളെ ഉള്ളൂ. അതിൽ രണ്ടെണ്ണത്തിൽ ഉം ഹൈസ്കൂളിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ ധാരാളം കുട്ടികളുമുണ്ട് മലയോര മേഖലയായതുകൊണ്ടുതന്നെ ദൂരദേശങ്ങളിൽ പോയി പഠിക്കുന്നതിന് വളരെയധികം പ്രയാസവും ഈ പ്രദേശത്തുള്ള കുട്ടികൾക്കുണ്ട്. അതുകൊണ്ടുതന്നെ അടുത്തുള്ള ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ തങ്ങൾക്കും പരിഗണന നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *