പ്രമുഖ നേതാവ് ഉൾപ്പെടെ നാല് വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത്


Ad
പ്രമുഖ നേതാവ് ഉൾപ്പെടെ നാല് വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത് 

കൽപ്പറ്റ: പ്രമുഖ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ 4 വ്യവസായികള്‍ക്ക് മാവോവാദികളുടെ പേരിൽ ഭീഷണിക്കത്ത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, നാഥ് കണ്‍സ്ട്രക്ഷന്‍ എം ഡി രവീന്ദ്രനാഥന്‍ , മലബാര്‍ ഗ്രൂപ്പ് എംഡി അഹമ്മദ് , പാരിസണ്‍സ് ഗ്രൂപ്പ് എന്നിവര്‍ക്കാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായും മറ്റും ആരോപിച്ച് കോടികള്‍ ആവിശ്യപ്പെട്ടുക്കൊണ്ട് മാവോവാദികളുടെ പേരില്‍ കത്ത് വന്നതായി സൂചനയുള്ളത്.10 ദിവസങ്ങള്‍ക്ക് മുമ്പാണ് വ്യവസായികള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചത് .കോടികള്‍ നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നും ഭീഷണി കത്തിലുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ ചുണ്ടയില്‍ നിന്നാണ് കത്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചതെന്ന് വ്യക്തമായി. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ആളുടെ മുഖം അവ്യക്തമായി പതിഞ്ഞതായി സൂചനയുണ്ട്.സി ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. ശ്രീജിത്തിന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.പ്രതിയെ തിരിച്ചറിഞ്ഞു എന്ന സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പിണറായി വിജയന്‍ സര്ക്കാര്‍ ഭരണത്തില്‍ പത്തോളം സഖാക്കളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത സഖാക്കളെ യു.എ.പി.എ ചുമത്തി ജയലിലടച്ചെന്നും കത്തിലുള്ളതായി പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *