കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു


Ad
കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരീശീലനം നേടിയവരുൾപ്പെടെയുള്ള ജനറൽ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള കൽപ്പറ്റ നഗരസഭാ യു.ഡി.എഫ് ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കുക, അഴിമതി നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് മുൻപിൽ സി.പി.ഐ.എം നേതൃത്വത്തിൽ 

പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൽപ്പറ്റ നഗരസഭയ്ക്ക് മുൻപിൽ എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും നടത്തി. 
കൽപ്പറ്റ ജനറൽ ആശുപത്രിയ്ക്ക് മുൻപിൽ നടന്ന പ്രതിഷേധ സമരം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി.കെ.അബു അദ്ധ്യക്ഷനായി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.റഫീഖ്, കെ.സുഗതൻ, വി.ഹാരിസ്, കെ.എം.ഫ്രാൻസിസ്, പി.ആർ.നിർമ്മല എന്നിവർ സംസാരിച്ചു. നഗരസഭയ്ക്ക് മുൻപിൽ എൽ ഡി എഫ് കൗൺസിലർമാർ നടത്തിയ ധർണ്ണ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ.ശിവരാമൻ, ഡി.രാജൻ, മണി, രജുല തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *