ഫലവൃക്ഷ തൈകളുടെ നടീൽ കർമ്മം നിർവഹിച്ചു


Ad
ഫലവൃക്ഷ തൈകളുടെ നടീൽ കർമ്മം നിർവഹിച്ചു

നീർവാരം : കല്ലുവയൽ കർഷക സമിതിയുടെ നേതൃത്വത്തിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി മഹീന്ദ്ര ഗ്രൂപ്പ്, തണൽ പനവല്ലി എന്നിവയുടെ സഹകരണത്തോടു കൂടി നീർവാരം പ്രദേശത്ത് ഫലവൃക്ഷ തൈകളുടെ നടീൽ കർമ്മം പനമരം ബ്ലോക്ക് മെമ്പർ നിഖില പി ആന്റണി നിർവഹിച്ചു. യോഗത്തിൽ കല്ലുവയൽ കർഷക സമിതി സെക്രട്ടറി സുരേഷ് ഇ ആർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജോണി കെ.വി. അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം തണൽ കോർഡിനേറ്റർ സന്ദീപ് സെബാസ്റ്റ്യൻ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ഫിലിപ്പ് മഞ്ഞളി കർഷക സമിതി പ്രസിഡൻറ് സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *