വയനാട് ജില്ല സാഹിത്യോത്സവ് മേപ്പാടിയിൽ


Ad
വയനാട് ജില്ല സാഹിത്യോത്സവ് മേപ്പാടിയിൽ; സാഹിത്യോത്സവ് പ്രഖ്യാപനം സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസ്സൻ മുസ്ലിയാർ നിർവഹിച്ചു

കൽപ്പറ്റ: ഇരുപത്തി ഏട്ടാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് പ്രഖ്യാപനം സമസ്ത കേന്ദ്ര മുശാവറ അംഗം പി. ഹസ്സൻ മുസ്ലിയാർ വെള്ളമുണ്ട നിർവഹിച്ചു. സെപ്റ്റംബർ 10,11,12 തീയതികളിൽ മേപ്പടിയിൽ വെച്ച് സാഹിത്യോത്സവ് നടത്തപ്പെടും. ജില്ലയിൽ ബ്ലോക്ക് മത്സരങ്ങൾക്ക് ശേഷം 200 യൂണിറ്റുകളിലും 26 സെക്ടറുകളിലും അഞ്ച് ഡിവിഷനുകളിലും നടത്തപ്പെടുന്ന സാഹിത്യോത്സവുകളിലെ മത്സര വിജയികളാണ് ജില്ലാ സാഹിത്യോത്സവിൽ മാറ്റുരക്കുക.
കോവിഡ് പ്രതിസന്ധിക്കിടയിലും ഓൺലൈൻ പ്ലാറ്റഫോമിലൂടെ യൂണിറ്റ്- സെക്ടർ സാഹിത്യോത്സവുകൾ പുരോഗമിക്കുന്നു. ബ്ലോക്ക്‌ സാഹിത്യോത്സവുകൾക്ക് മുന്നോടിയായി നടന്ന ഫാമിലി സാഹിത്യോത്സവിന് ജില്ലയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 113 മത്സര ഇനങ്ങളാണ് ഇത്തവണ സാഹിത്യോത്സവിൽ ഉൾപെടുത്തിയിട്ടുള്ളത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *