September 22, 2026

കുട്ടികളുമായി നഗരത്തിലെത്തി ; 15 രക്ഷിതാക്കളുടെ പേരില്‍ പൊലീസ് കേസ്

0
n29993403241a26f00f419740c8178bf0e82079c399edb4b9056863362a34ce1c474faf23f.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട് : കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളുമായെത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മാസ്‌ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളുമെടുത്തു. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 763 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പരിധിയില്‍ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകള്‍ അടപ്പിച്ചു.

മിഠായിത്തെരുവില്‍ തെരുവുകച്ചവടത്തിന് കോര്‍പ്പറേഷന്‍ വെന്‍ഡിങ് കമ്മിറ്റി യോഗം അനുമതി നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *