വ്യവസായ മന്ത്രിയുടെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി സംഘടിപ്പിക്കും


Ad
വ്യവസായ മന്ത്രിയുടെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി സംഘടിപ്പിക്കും
കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നതവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ജില്ലയില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലിവിലെ വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളും സംരംഭകര്‍ക്ക് ശ്രദ്ധയില്‍പ്പെടുത്തുവാന്‍ പരിപാടിയിലൂടെ അവസരം ഒരുക്കിയിട്ടുണ്ട്. വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചവരെയോ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരെയോ ആണ് നേരില്‍ കാണുക. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ പരിഹരിക്കുന്നതാണ്. പരാതികളോ പ്രശ്‌നങ്ങളോ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ, dicwyd@gmail.com എന്ന
ഇ.മെയില്‍ ഐഡിയിലേക്കോ
 മുന്‍കൂട്ടി അയയ്ക്കണം. പരാതിയുടെ പകര്‍പ്പ് meettheminister@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലും നല്‍കണം. അപേക്ഷയോടൊപ്പം പൂര്‍ണമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
 കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തുന്ന പരിപാടിയില്‍ പരാതി സമര്‍പ്പിച്ചവര്‍ക്ക് പങ്കെടുക്കേണ്ട സമയം പരാതിക്കാരന് മുന്‍കൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അറിയിക്കും. 
മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നടത്തുന്ന സ്ഥലവും സമയവും പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റ 04936 202485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *