സുമനസുകളുടെ കൈത്താങ്ങ് സ്വീകരിക്കാതെ സുജിത യാത്രയായി


Ad
സുമനസുകളുടെ കൈത്താങ്ങ് സ്വീകരിക്കാതെ സുജിത യാത്രയായി

മാനന്തവാടി: പെരുന്നാൾ ദിനത്തിൽ ദു:ഖവാർത്തയാണ് മാനന്തവാടിയെ തേടിയെത്തിയത്. ഹൃദ്‌രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മാനന്തവാടി കോൺവെൻ്റ് കുന്നിലെ സുജിത (39) മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുജിതയുടെ ഹൃദയം മാറ്റിവെക്കാനുള്ള മുഴുവൻ പണവും സമാഹരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു നാട്ടുകാർ. 45 ലക്ഷം രൂപയായിരുന്നു ഹൃദയം മാറ്റിവെക്കാൻ വേണ്ടിയിരുന്നത്. മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈത്താങ്ങ് ചാരിറ്റിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരവെ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലിയുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ മറ്റൊരു ജനകീയ സമിതിയും രൂപീകരിച്ച് ധനസമാഹരണം തുടങ്ങിയിരുന്നു. ഒടുവിൽ സുമനസുകളുടെ കൈത്താങ്ങിന് കാത്ത് നിൽക്കാതെ തകർന്ന ഹൃദയവുമായി സുജിത മരണത്തിന് കീഴടങ്ങി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *