പുസ്തകം പ്രകാശനം ചെയ്തു


Ad
പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: റഫീഖ് ബീനാച്ചിയുടെ 'മാർക്കറ്റിംഗ് മാനേജ്മെന്റ്' എന്ന ഇംഗ്ലീഷിൽ രചിച്ച പുസ്തകം പ്രകാശനം ചെയ്തു. കൽപ്പറ്റ കളക്ടറേറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, വയനാട് ഓർഫനേജ് ജനറൽ സെക്രട്ടറി ജമാൽ സാഹിബിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മുതിർന്ന ഹയർ സെക്കന്ററി അദ്ധ്യാപകൻ ഇ. വി. എബ്രഹാം, കൽപ്പറ്റ ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷാജി തദ്ദേവൂസ്, അസിസ്റ്റൻഡ് പ്രൊഫസർ സോബിൻ വർഗീസ്, അഡ്വ. ജോഷി സിറിയക്, ഷാജിൻ, കുന്നത്ത് അഷ്‌റഫ്‌, വിഷ്ണു, ഫസൽ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *