കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു


Ad
കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു 
പടിഞ്ഞാറത്തറ: കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്തു. നെല്‍ക്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കു വിത്തു നല്‍കുന്നതിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.  പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ജോസ് അധ്യക്ഷത വഹിച്ചു.  ഓണത്തിനു ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായ തൈ-വിത്ത് വിതരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ  പി.എച്ച്.അഷ്‌റഫ്, കെ.പി.സിറാജ്, കൃഷി അസിസ്റ്റന്റ് വി. സിന്ധു, ലീഡ്‌സ് ഫീല്‍ഡ് അസിസ്റ്റന്റ് എന്‍.വി. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *