April 18, 2024

വിപണിയില്‍ ഇറച്ചി കോഴി വില ഉയരുമ്പോഴും വില കൂട്ടാതെ കേരള ചിക്കനും മലബാർ മീറ്റും

0
Img 20210722 Wa0019.jpg
വിപണിയില്‍ ഇറച്ചി കോഴി വില ഉയരുമ്പോഴും വില കൂട്ടാതെ കേരള ചിക്കനും മലബാർ മീറ്റും

കല്‍പ്പറ്റ: വിപണിയില്‍ ഇറച്ചി കോഴി വില ഉയരുമ്പോഴും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന തരത്തിലാണ് ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഇറച്ചി വില്‍പ്പന നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒരാഴ്ചകൊണ്ട് 130 രൂപയില്‍ നിന്നും കോഴി ഇറച്ചി വില ഉയര്‍ന്നപ്പോള്‍ മലബാര്‍ മീറ്റ് ഔട്ട്‌ലെറ്റുകളില്‍ ശീതീകരിച്ച കോഴി ഇറച്ചിക്ക് 900 ഗ്രാമിന് 170 രൂപയാണ് വില. സ്വന്തമായ ബ്രീഡര്‍ ഫാം, കോഴി തീറ്റ എന്നിവയിലൂടെയാണ് സ്വകാര്യ ലോബികള്‍ സൃഷ്ടിക്കുന്ന കൃത്രിമ വിലത്തകര്‍ച്ച അതിജീവിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയാണ് നിലവില്‍ ബ്രഹ്മഗിരി. ബ്രഹ്മഗിരിയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ കോഴിക്ക് 120 രൂപയും ഇറച്ചിക്ക് 190 രൂപയുമാണ് ഇന്നത്തെ വില. മാര്‍ക്കറ്റില്‍ വില കൂടിയാലും കോഴിക്ക് കിലോഗ്രാമിന് 106 മുതല്‍ 120 രൂപ വരെയും ഇറച്ചിക്ക് 170 മുതല്‍ 190 വരെയുമാണ് അടിസ്ഥാന വിലയായി ഉപഭോക്താവിന് നല്‍കുന്നത്.
വിപണിയിലെ ഉയര്‍ന്ന കോഴിത്തീറ്റ വില അതിജീവിക്കുന്നതിനായി മംഗലാപുരത്ത് സ്വന്തമായി ബ്രഹ്മഗിരി ഫീഡ് ഉത്പാദനം തുടങ്ങിയിട്ടുണ്ട്. പൊള്ളാച്ചിയില്‍ 12000 കോഴികളുടെ ഹാച്ചറിയും ബ്രീഡര്‍ ഫാമും പാലക്കാട് ഹാച്ചറി സംവിധാനവും കേരള ചിക്കന്‍ പദ്ധതിയില്‍ ബ്രഹ്മഗിരിക്ക് ഉണ്ട്. കോഴിക്കുഞ്ഞ് ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനായി അട്ടപ്പാടിയില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.5 കോടി ചെലവ് പ്രതീക്ഷിക്കുന്ന ബ്രീഡര്‍ ഫാം ഈ മാസം നിര്‍മാണം ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ എ ഒ സന്തോഷ് കുമാര്‍, മാനേജര്‍ രാഹുല്‍ ജോസ്, കെ എം മത്തായി, ടെക്‌നിക്കല്‍ സര്‍വീസ് മാനേജര്‍ ഭാസി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *