September 23, 2026

ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

0
n300568550c467a6658a732f79b44acddd244d31556e5e126de32609bfcd1d36dab9c0e5d3.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം:അടുത്തമാസം നാലിന് കാലാവധി തീരുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.നാനൂറ്റി തൊണ്ണൂറ്റി മൂന്ന് പട്ടികകളുടെ കാലാവധിയാണ് ഓ​ഗസ്റ്റ് നാലിന് അവസാനിക്കുന്നത്.

സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഉദ്യോഗാര്‍ത്ഥികളെ നോക്കി സര്‍ക്കാര്‍ കൊഞ്ഞനം കുത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വനിത സിവില്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോ​​ഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *