പ്രാഥമികാരോഗ്യ കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടം പൂർത്തിയായി


Ad
 പ്രാഥമികാരോഗ്യ കേന്ദ്രത്തിനായുള്ള  പുതിയ കെട്ടിടം പൂർത്തിയായി മൂപ്പൈനാട് :പ്രാഥമികാരോഗ്യകേന്ദ്രത്തിനായി പാടിവയലിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒന്നര കോടി രൂപ ഇതിനായി ചെലവിട്ടു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ഏജന്‍സി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം ദൗത്യം മൂന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ആതുരാലയമാണ് മൂപ്പൈനാട്. കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിട നിര്‍മ്മാണം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടു നിലകളിലായി 16,140 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം. താഴെ നിലയില്‍ 8,285 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലായി ഒ.പി ടിക്കറ്റ് കൗണ്ടര്‍, പ്രീ ചെക്കപ്പ് മുറി, 3 ഒ.പി റൂമുകള്‍, കാത്തിരിപ്പ് സ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, കുത്തിവെപ്പ് ഏരിയ, അന്വേഷണം- രജിസ്‌ട്രേഷന്‍- റെക്കോര്‍ഡ് റൂം, ഡ്രസ്സിങ് റൂം/ മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇഞ്ചക്ഷന്‍ റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, നിരീക്ഷണ മുറി, സ്ത്രീ- പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേകം വസ്ത്രം മാറാനുള്ള മുറികള്‍, നെബുലൈസേഷന്‍ കോര്‍ണര്‍, ശ്വാസ്/ആശ്വാസ്/പാലിയേറ്റീവ് റൂം എന്നിവയുണ്ട്. ഒന്നാമത്തെ നിലയില്‍ ഓഫീസ് മുറി, ഫീല്‍ഡ് ജീവനക്കാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ 7,855 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുങ്ങി. നിലവില്‍ വടുവഞ്ചാല്‍-ഊട്ടി റോഡില്‍ വില്ലേജ് ഓഫീസിന് സമീപം റവന്യൂ വകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ് മുപ്പൈനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *