November 3, 2026

ജില്ലയില്‍ 282 പേര്‍ക്ക് കൂടി കോവിഡ് 416 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5

0
IMG_20210703_175817.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 282 പേര്‍ക്ക് കൂടി കോവിഡ്
416 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5
കൽപ്പറ്റ :വയനാട് ജില്ലയില്‍ ഇന്ന് (22.07.21) 282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 416 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72695 ആയി. 67781 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4335 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3161 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി 47, തരിയോട് 34, അമ്പലവയല്‍ 25, നൂല്‍പ്പുഴ 22, നെന്‍മേനി, പുല്‍പള്ളി 19 വീതം, മാനന്തവാടി 18, തവിഞ്ഞാല്‍ 15, പടിഞ്ഞാറത്തറ 11, മുള്ളന്‍ കൊല്ലി 10, മീനങ്ങാടി,  തിരുനെല്ലി 9 വീതം, വൈത്തിരി 8, കല്‍പ്പറ്റ 7,  പനമരം,  വെള്ളമുണ്ട 6 വീതം, എടവക 4, തൊണ്ടര്‍നാട് 3, മേപ്പാടി,  മുട്ടില്‍, പൊഴുതന 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, പൂതാടി, വെങ്ങപ്പള്ളി എന്നിവടങ്ങളില്‍  ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം  സ്ഥിരീകരിച്ചു.
*416 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 38 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 378 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
.
*1299 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.07.21) പുതുതായി നിരീക്ഷണത്തിലായത് 1299 പേരാണ്. 1407 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13971 പേര്‍. ഇന്ന് പുതുതായി 69 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1746 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 567111 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 531401 എണ്ണത്തിന്റെ ഫലം ലഭിച്ചു. 458706 പേര്‍ നെഗറ്റീവും 72695 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *