May 2, 2024

ഒളിമ്പിക് സൈക്കിൾ റാലി നടത്തി

0
Img 20210722 Wa0091.jpg
ഒളിമ്പിക് സൈക്കിൾ റാലി നടത്തി
ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക്  ഐക്യദാർഡ്യം  പ്രകടിപ്പിക്കുന്നതിനായി ഒളിമ്പിക് സൈക്കിൾ റാലി നടത്തി.കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തുന്ന  വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായിട്ടാണ്  ജില്ലാ സൈക്ലിംങ് അസോസിയേഷൻ, ജില്ലാ ഒളിമ്പിക്  അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ടൂറിസം ഓർഗനൈസേഷന്റെ സഹകരണത്തോടെ “ഒളിമ്പിക് സൈക്കിൾ റാലി  നടത്തിയത്.  വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയിൽ  വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് റാലി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ  ഇ. മുഹമ്മദ് യൂസഫ് ഫ്ലാഗ് ഓഫ് നടത്തി.
 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 30 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു . ഡി.എം വിംസ് ഹോസ്പിറ്റൽ  യാത്രയിൽ ആവശ്യമായ വൈദ്യ സഹായം നൽകി. വയനാട് സൈക്കിൾ സ്റ്റോർ യാത്രക്കാവശ്യമായ സാങ്കേതിക സഹായം നൽകി. ലക്കിടിയിൽ നിന്നും ആരംഭിച്ച റാലി കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്റ്റ് ക്ലബിൽ സമാപിച്ചു.
 ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം.മധു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ്,അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് കെ. ഷെമീർ,
  ജില്ലാ ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് വാഞ്ചിശ്വരൻ, സൈക്ലിങ് അസോസിയേഷൻ പ്രസിഡണ്ട്  സത്താർ വിൽട്ടൺ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതിയംഗം എൻ.സി. സാജിദ്, ജില്ലാ ടൂറിസം ഓർഗനേഷൻ ഭാരവാഹികളായ സി.പി. സൈലേഷ്,  , മുഹമ്മത് നിയാസ്, ജോ ജോസ് കൈനടി, അനൂപ് പാലു കുന്ന്, വിനോദ് , അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് , ബോക്സി oങ്  അസോസിയേഷൻ സെക്രട്ടറി ദീപേഷ് , സോളമൻ എം.എ സൈക്ലിങ്ങ് ക്ലബ് ഭാരവാഹികളായ  മുഹമ്മത് സാജിത് , മിഥുൻ വർഗീസ് , റാഹിത് , ഷാജി പോൾ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *