November 3, 2026

ടോക്യോ ഒളിമ്പിക്‌സ്; ദീപശിഖാ പ്രയാണം സംഘടിപ്പിക്കും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ടോക്യോ ഒളിമ്പിക്‌സ്; ദീപശിഖാ പ്രയാണം സംഘടിപ്പിക്കും
കല്‍പ്പറ്റ: 2020 ടോക്യോ ഒളിമ്പിക്‌സിനെ വരവേല്‍ക്കാനൊരുങ്ങി കായിക പ്രേമികള്‍. ഒളിമ്പിക്‌സ് ആരംഭിക്കുന്ന ഇന്ന് ജില്ലാ ഖോ-ഖോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11 മണിക്ക് കാക്കവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് പോള്‍ ഡൈവിംഗും ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് മൂന്ന് മണിക്ക് ആരംഭിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കുന്ന രീതിയില്‍ ദീപശിഖാ പ്രയാണവും സംഘടിപ്പിക്കുന്നു. ദീപശിഖാ പ്രയാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തുന്ന ദീപശിഖ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഐ എ എസ് സ്വീകരിക്കും. വൈകുന്നേരം നാല് മണിക്ക് ജില്ലാ ഭരണകൂടവും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒളിമ്പിക് ദീപം തെളിയിച്ചുകൊണ്ട് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *