‘സി’,’ഡി’ കാറ്റഗറിയിൽപ്പെട്ട പ്രദേശങ്ങളിൽ പൊതുഗതാഗതം അനുവദിക്കില്ല ; ജില്ലാ പോലീസ് മേധാവി


Ad
'സി','ഡി' കാറ്റഗറിയിൽപ്പെട്ട പ്രദേശങ്ങളിൽ പൊതുഗതാഗതം അനുവദിക്കില്ല ; ജില്ലാ പോലീസ് മേധാവി 
കൽപ്പറ്റ : ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ വർധന വന്ന സാഹചര്യത്തിൽ 'സി','ഡി' കാറ്റഗറിയിൽപ്പെട്ട പ്രദേശങ്ങളിൽ പോലീസ് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐപിഎസ് പറഞ്ഞു. നൂൽപ്പുഴ, അമ്പലവയൽ, ബത്തേരി, പനമരം,പൂതാടി,കണിയാമ്പറ്റ, മുട്ടിൽ,മാനന്തവാടി,വെള്ളമുണ്ട തുടങ്ങിയ പ്രദേശങ്ങളാണ്  'സി' കാറ്റഗറി ഉൾപ്പെട്ടിട്ടുള്ളത്. എടവക മേപ്പാടി മൂപ്പൈനാട് തരിയോട് എന്നീ പ്രദേശങ്ങൾ 'ഡി'കാറ്റഗറിയിൽ പെടുന്നു. ഈ രണ്ട് കാറ്റഗറിയിലുംപ്പെട്ട പ്രദേശങ്ങളിൽ ഒരു കാരണവശാലും പൊതുഗതാഗതം അനുവദിക്കുകയില്ല.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഓട്ടോ, ടാക്സി വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ പാടുള്ളതല്ല. എ,ബി കാറ്റഗറിയിൽ നിന്നും സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസി സ്വകാര്യബസുകൾ സി,ഡി കാറ്റഗറിയിൽപെട്ട പ്രദേശങ്ങളിലൂടെ പോകുമ്പോൾ സ്റ്റോപ്പുകളിൽ നിന്നും ആളുകളെ കയറ്റുവാനോ ഇറക്കുവാനോ പാടില്ല. ഇത്തരത്തിൽ ആളുകളെ  ഇറക്കുക യോ കയറ്റുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടി കൈക്കൊള്ളാൻ എല്ലാ സബ്ഡിവിഷൻ ഡിവൈഎസ്പി മാർക്കും എസ്എച്ച്ഒ മാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ ഐപിഎസ് പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *