March 19, 2024

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണം ഇതാണ്

0
N3003226680a613e9256b920cb7ff1ba38954e595d58734d82162ebc8fd0ab0bf018e53ec9.jpg
നാരങ്ങാ വെള്ളം ഒരു എനര്‍ജി ഡ്രിങ്കാണ്. ഇളം ചൂട് വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് ആരോ​ഗ്യ​ഗുണം വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിറ്റ കതാകിയ പട്ടേല്‍ ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഫലപ്രദമാണമാെന്നും വിദഗ്ധര്‍ പറയുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകള്‍, വരണ്ട ചര്‍മ്മം, എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നുനാരങ്ങാവെള്ളത്തിലുള്ള പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും തുടര്‍ന്ന് പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നു. മാത്രമല്ല ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും അകറ്റാനും ചൂടുള്ള ചെറുനാരങ്ങ വെള്ളം സഹായകരമാണെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *