വിവാഹമാണ് വില്‍പ്പനയല്ല; എ ഐ വൈ എഫ് ജനജാഗ്രത സദസ് നടത്തി


Ad
വിവാഹമാണ് വില്‍പ്പനയല്ല; എ ഐ വൈ എഫ് ജനജാഗ്രത സദസ് നടത്തി

കൽപ്പറ്റ: സ്ത്രീധനത്തിനെതിനെ സമൂഹ ശ്രദ്ധ ക്ഷണിക്കാന്‍ എഐവൈഎഫ് “വിവാഹമാണ് വില്‍പ്പനയല്ല” എന്ന മുദ്രാ വാക്യമുയര്‍ത്തി കല്‍പറ്റയില്‍ ജനജാഗ്രത സദസ് നടത്തി. സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ജനങ്ങൾ ബോധവാൻമാരാകാത്തതാണ് ഇന്നത്തെ തലമുറയിലും സ്ത്രീധനവും, ഗാർഹിക പീഡനവുമെല്ലാം അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിലും സാധാരണമാകുന്നതിന് കാരണമെന്നും, സ്ത്രീയെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു സമൂഹം വളർന്നു വരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കൊല്ലത്തെ വിസ്മയയുടേതടക്കം കേരളത്തെ ദുഖത്തിലാഴത്തിയ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഇത്തരം ദൃഷ് പ്രവൃത്തികൾ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിനായി യുവജനങ്ങൾ ഒന്നാകെ രംഗത്ത് വരുന്നതിനായി പരിശ്രമിക്കണമെന്നും അദ്ധേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജസ്മൽ അമീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ്, സന്ധ്യ വിനോദ്, സൗമ്യ ഷൈജു പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *