April 24, 2026

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേൻ പുൽപ്പള്ളി പോസ്റ്റാേഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

0
IMG-20210723-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേൻ പുൽപ്പള്ളി പോസ്റ്റാേഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി
പുൽപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേൻ പുൽപ്പള്ളി പോസ്റ്റാേഫീസിന്റെ മുന്നിൽ നിൽപ്പ് സമരം നടത്തി. പുൽപ്പള്ളി വ്യാപാരി വ്യവസായി  ഏകോപന സമിതി  പ്രസിഡൻറ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. കോവിഡ് 19ന്റെ ഭാഗമായി നടപ്പാക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക. കോവിഡ് രോഗികളുടെ എണ്ണത്തിന്റെ  അനുപാതത്തിൽ മാത്രം കണ്ടെെൺമെൻറ് സോൺ  നിശ്ചയിക്കുക, പരിശോധനയുടെ എണ്ണത്തെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സമരത്തിൽ ആവശ്യപ്പെട്ടു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ അഞ്ച് ദിവസം സ്റ്റുഡിയോകൾ തുറക്കാൻ അനുവദിക്കുക. 
ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുബന്ധ മേഖലയെ രക്ഷിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. മേഖല പ്രസിഡണ്ട് തോമസ് ഭാവന അദ്ധ്യക്ഷനായിരുന്നു. ടോമി ഇ. ടി, സിബി ഒ കെ , അബ്രാഹം എ.സി, ജോബി പീറ്റർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഡാമിൻ ജോസഫ് സ്വാഗതവും മേഖലാ സെക്രട്ടറി ബെന്നി കുര്യൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *