45 വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും ഒന്നിച്ചു ; ഇടമുറിഞ്ഞ സൗഹൃദം വിളക്കി ചേർത്തു


Ad
45 വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും ഒന്നിച്ചു ; 

ഇടമുറിഞ്ഞ സൗഹൃദം വിളക്കി ചേർത്തു

കൽപ്പറ്റ: 45 വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായ ഒരു പോസ്റ്റ് …! വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ സുഹൃത് ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കാനുള്ള അവസരമായിരുന്നു അത്. ഉറ്റ സുഹൃത്തുക്കളായിരുന്ന ആനിയും അംബികയും 45 വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയപ്പോൾ ദൃഢമായാത് പഴയ സൗഹൃദമായിരുന്നു. കൽപ്പറ്റക്കാരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പ്രചരിച്ച സന്ദേശമാണ് ഇരുവരെയും വീണ്ടും ഒന്നിപ്പിച്ചത്. 
വർഷങ്ങൾക്ക് മുൻപ് ജീവിത വീഥിയിൽ വഴി തെറ്റിപ്പോയ രണ്ടു ചങ്ങാതിമാരെ ഒന്നിപ്പിക്കാനുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ശ്രമം വിജയിച്ചു.
1980 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട Lisieux Convent Teacher Training Institute ൽ പ്രീഡിഗ്രിയിൽ മൂന്നാം ഗ്രൂപ്പ് ചേർന്നു പഠിച്ച ചങ്ങാതിമാരാണ് അംബികയും, ആനിയും. ഉറ്റ ചങ്ങാതിമാരായിരുന്നു അവർ രണ്ടുപേരും. എന്നാൽ പ്രീഡിഗ്രീ കാലം കഴിഞ്ഞപ്പോഴേക്കും ആനിയുടെ വിവാഹം കഴിഞ്ഞു. കൽപ്പറ്റയിൽ ആണ് ആനിയെ വിവാഹം കഴിപ്പിച്ചു വിട്ടത്. അംബിക പിന്നീട് സ്വന്തം നാട്ടിൽ തന്നെ വിവാഹം കഴിഞ്ഞു കുടുംബ ജീവിതത്തിൽ ഒതുങ്ങി കൂടി. എന്നാൽ കാലം മുന്നോട്ട് പോയപ്പോൾ അംബികക്കും സ്വന്തം നാട്ടിൽ നിന്നും വിട്ടുനിൽക്കാൻ അവസരവും ഭാഗ്യവും ലഭിച്ചു മകളുടെ കൂടെ കൽപ്പറ്റ മുണ്ടേരിയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്‌.
തൊട്ടടുത്തു എവിടെയോ താമസിക്കുന്ന ആ പഴയ ചങ്ങാതിയെ കാണാൻ അംബിക്കു ആഗ്രഹം തോന്നുകയും മകളോട് ആഗ്രഹം പറയുകയും ചെയ്തു. മകൾ ജിതയുടെ ഭർത്താവ് പ്രസീദ് വിവരം ഫെയ്സ്ബുക്കിലിടുകയും ഇത് കണ്ട സുഹൃത്ത് കൽപ്പറ്റക്കാരുടെ ഗ്രൂപ്പിൽ പോസ്റ്റിടുകയുമായിരുന്നു. ഗ്രൂപ്പിലെ എല്ലാരും ഈ വിവരം പരമാവധി പങ്കുവച്ചു.  
ഒടുവിൽ വിവരം ആനിയിലേക്കെത്തി ഇരുവരും വീണ്ടും കണ്ടുമുട്ടുകയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *