April 19, 2024

100 ദിനപരിപാടി – കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാംഘട്ടം 14 ജില്ലകളിൽ വിജയകരമായി പൂർത്തിയാകുന്നു

0
Image.png
100 ദിനപരിപാടി – കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാംഘട്ടം 14 ജില്ലകളിൽ വിജയകരമായി പൂർത്തിയാകുന്നു

100 ദിന പരിപാടി – KIED ഇന്റെ ആഭിമുഖ്യത്തിൽ കാർഷിക മൂല്യവർധിത സംരംഭക പരിശീലനത്തിന്റെ ഒന്നാം ഘട്ടം 14 ജില്ലകളിൽ വിജയകരമായി പൂർത്തിയാകുന്നു.

സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക മൂല്യവർദ്ധിത മേഖലയിൽ സംരഭകത്വ പരിശീലനം 14 ജില്ലകളിലായി 500 പേർക്ക് അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ് പ്രോഗ്രാം (ARISE)-ന്റ്റെ ഭാഗമായി പൂർത്തികരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 13 ജില്ലകളിൽ സംഘടിപ്പിച്ച പരിപാടികളിൽ 1210 പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
27-07-2021 ചൊവ്വാഴ്ച്ച 10.15-ന് ഓൺലൈനിൽ ആരംഭിക്കുന്ന പരിപാടിയോടുകൂടി ഈ ഘട്ടം പൂർത്തികരിക്കുകയാണ്. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പ്രസ്തുത പരിപാടി ഉത്‌ഘാടനം ചെയ്ത് സംരഭകരെ അഭിസംബോധന ചെയ്യുന്നു. ഇതിൻറ്റെ ഭാഗമായി കാർഷിക മൂല്യവർദ്ധിത മേഖലയിലെ സംരഭകത്വ സാദ്ധ്യതകൾ, ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിലെ കാസർഗോഡ് ജില്ലയിലെ ഉത്പന്നമായ മത്സ്യം, പഴം പച്ചക്കറി തുടങ്ങിയ മേഖലകളിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ടെക്നിക്കൽ സെഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി KIED-ൻറെ വെബ്‌സൈറ്റായ www.kied.info സന്ദർശിക്കുകയോ (9605542061, 7403180193) എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *