മഴക്കെടുതി; വീടിന് ഭീഷണിയായ മരം മുറിച്ചു മാറ്റി
മഴക്കെടുതി;
വീടിന് ഭീഷണിയായ മരം മുറിച്ചു മാറ്റി
ചിറക്കര: ശക്തമായി പെയ്ത മഴയെ തുടർന്ന് വീടിന് ഭീഷണിയായ മരം എസ് ഡി പി ഐ ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. നഗരസഭയിലെ ചിറക്കരയിലെ താമസക്കാരനായ സാമുവലിന്റെ വീടിന് ഭീഷണിയായ മരമാണ് ശക്തമായ അടിയൊഴുക്കുള്ള തോട്ടിൽ നിന്നും പ്രയാസപ്പെട്ട് മുറിച്ച് നീക്കം ചെയ്തത്. പാർട്ടി ചിറക്കര ബ്രാഞ്ച് പ്രസിഡന്റ് സൈത്, സെക്രട്ടറി നാസർ, ജാബിർ, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply