September 22, 2026

മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

0
IMG-20210726-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

കല്‍പ്പറ്റ: മത്സ്യ അനുബന്ധ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക, ഓണ്‍ലൈന്‍ മത്സ്യവ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുക, തണല്‍ പദ്ധതി പുന:രാരംഭിക്കുക, കൊവിഡ് ധനസഹായം കൊടുത്ത് തീര്‍ക്കുക, മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുക, മത്സ്യ വിതരണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, മത്സ്യത്തില്‍ മായം സംബന്ധിച്ച് ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ പി ഹമീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസൈന്‍ അധ്യക്ഷത വഹിച്ചു. സി മൊയ്തൂട്ടി, ജില്ലാ സെക്രട്ടറി സി എ റഷീദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *