April 25, 2024

സി.മൊയ്തീൻ കുട്ടി മുസ്‌ലിയാർ നിര്യാതനായി

0
Img 20210727 Wa0133.jpg
സി.മൊയ്തീൻ കുട്ടി മുസ്‌ലിയാർ നിര്യാതനായി

സുൽത്താൻ ബത്തേരി: പ്രമുഖ മതപണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന സി മൊയ്തീൻ കുട്ടി മുസ്ലിയാർ (90) നിര്യാതനായി. 1955 കാലഘട്ടത്തിലാണ് മലപ്പുറം ജില്ല കൊടിഞ്ഞിയിൽ നിന്ന് സുൽത്താൻ ബത്തേരി മദ്റസയിലെ പ്രധാനാദ്ധ്യാപകനായി വയനാട്ടിൽ എത്തുന്നത്. സദർ ഉസ്താദ് എന്നപേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
1989 വരെ ബത്തേരി മദ്റസയിൽ പ്രധാനദ്ധ്യാപകനായി ജോലി ചെയ്തു.
ബത്തേരി ദാറുൽ ഉലൂം അറബി കോളേജ് സ്ഥാപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു. സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജില്ലാട്രഷറർ, എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ്, കൽപ്പറ്റ ദാറുൽ ഫലാഹ് ജനറൽ മാനേജർ, സുൽത്താൻ ബത്തേരി മർകസുദ്ദഅവ പ്രസിഡൻ്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാര്യ ഫാതിമ മുന്നിയൂർ. മക്കൾ മുഹമ്മദലി സഖാഫി റിയാദ്, ബശീർ മാസ്റ്റർ (എസ് വൈ എസ് ബത്തേരി സോൺ ജനറൽ സെക്രട്ടറി), അബ്ദുസ്സലാം, അബ്ദുറഹീം, ശറഫുദ്ദീൻ, ആസിയ, റുഖിയ. ജാമാതാക്കൾ – കുഞ്ഞിപ്പോക്കർ നായ്കട്ടി, അശ്റഫ് അണ്ടോണ, നഫീസ, ഷമീന, ഷമീറ, റജുല, ആഷിദ.
കേരളമുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മൊയ്തീൻ കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ അനുശോചിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *