July 14, 2026

മടക്കിമലയിൽ ബൈക്കിന് തീ പിടിച്ചു; നിയന്ത്രണം വിട്ട് മറിഞ്ഞ ബെെക്ക് ജീപ്പിലിടിച്ചാണ് അപകടം

0
20210728_114557.jpg
By ന്യൂസ് വയനാട് ബ്യൂറോ
മടക്കിമലയിൽ ബൈക്കിന് തീ പിടിച്ചു; നിയന്ത്രണം വിട്ട് മറിഞ്ഞ ബെെക്ക് ജീപ്പിലിടിച്ചാണ് അപകടം

കൽപ്പറ്റ: മടക്കിമലയിൽ ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് നിരങ്ങി ജീപ്പിലിടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. വെണ്ണിയോട് സ്വദേശിയുടെ ബൈക്കിനാണ് തീ പിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫീസർ കെ എം ജോമി, അസി. സ്‌റ്റേഷൻ ഓഫീസർ പി ഒ വർഗീസ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഹമീദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *