April 24, 2024

ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ; കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്

0
Shutterstock 730381336.jpg
ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ;

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്
കൽപ്പറ്റ : ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തെന്ന നേട്ടം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്. ബ്ലോക്കിന് കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ 15604 കുടുംബങ്ങളുടേയും സര്‍വ്വേ സംബന്ധമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതായത്. 
സര്‍വ്വേ പൂര്‍ത്തീകരണ പ്രഖ്യാപനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നസീമ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഈസ് ഓഫ് ലിവിംഗ് പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് മുഖ്യാതിഥി ആയിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസ്മ കെ കെ, ഭരണ സമിതിയംഗങ്ങളായ ഷിബു പോള്‍, രാഘവന്‍ സി, ഫൗസിയ ബഷീര്‍, ബി.ഡി.ഒ സിറിയക് റ്റി. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
2011-ല്‍ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലഭിച്ച ആനുകൂല്യങ്ങളും ഇവരുടെ നിലവിലെ ജീവിത നിലവാരവും കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ നടത്തിയത്. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സര്‍വ്വേ പൂര്‍ത്തീകരിച്ചത്. സര്‍വ്വേയുടെ ചുമതല ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കായിരുന്നു. ഓരോ ഗ്രാമപഞ്ചായത്തിനും പ്രത്യേകം ബ്ലോക്ക്തല ഓഫീസറെയും നിയോഗിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കൃത്യമായ സമയപരിധിക്കുള്ളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടേയും പിന്തുണയും സഹകരണം ലഭ്യമായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news