October 14, 2026

500 കടന്ന് ജില്ലയിലെ കോവിഡ് കണക്ക്; വയനാട്ടിൽ 685 പേര്‍ക്ക് കൂടി കോവിഡ്

0
070821_ts_covid-genetic_feat.jpg
By ന്യൂസ് വയനാട് ബ്യൂറോ
500 കടന്ന് ജില്ലയിലെ കോവിഡ് കണക്ക്; വയനാട്ടിൽ 685 പേര്‍ക്ക് കൂടി കോവിഡ് 
681 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
*441 പേര്‍ക്ക് രോഗമുക്തി
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.63
കൽപ്പറ്റ : ജില്ലയില്‍ ഇന്ന് (28.07.21) 685 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 441 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.63 ആണ്. 681 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75456 ആയി. 69806 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4646 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3392 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മൂപ്പൈനാട് 78, പടിഞ്ഞാറത്തറ 58, പനമരം 44, മേപ്പാടി 42, തരിയോട് 37, മാനന്തവാടി, നെന്‍മേനി 35 വീതം, സുല്‍ത്താന്‍ ബത്തേരി 33, മീനങ്ങാടി 32, ഇടവക, പൊഴുതന 25 വീതം, കണിയാമ്പറ്റ 23, അമ്പലവയല്‍ 22, തിരുനെല്ലി 21, മുട്ടില്‍, പൂതാടി, തവിഞ്ഞാല്‍ 20 വീതം, വെള്ളമുണ്ട 18, പുല്‍പള്ളി 16, കോട്ടത്തറ 15, കല്‍പ്പറ്റ 14, നൂല്‍പ്പുഴ, വൈത്തിരി 13 വീതം, മുള്ളന്‍കൊല്ലി 10, തൊണ്ടര്‍നാട് 7, വെങ്ങപ്പള്ളി 5 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു ബംഗാളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*441 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 29 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 412 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1195 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.07.21) പുതുതായി നിരീക്ഷണത്തിലായത് 1195 പേരാണ്. 914 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13556 പേര്‍. ഇന്ന് പുതുതായി 109 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4900 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 588853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 543892 എണ്ണത്തിന്റെ ഫലം ലഭിച്ചു. 468436 പേര്‍ നെഗറ്റീവും 75456 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *