October 12, 2026

മുട്ടിൽ മരംമുറി കേസ് ; പ്രതികളെ കോടതിയിൽ ഹാജരാക്കി

0
thumb.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരംമുറി കേസ് ; പ്രതികളെ കോടതിയിൽ ഹാജരാക്കി

സുൽത്താൻ ബത്തേരി : മുട്ടിൽ മരം മുറി കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്ക് ശേഷം മാതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിക്കും. 11 മണിക്കാണ് സംസ്കാര ചടങ്ങുകളെന്ന് വിവരം. പ്രതികളെ ഇന്നലെ ആലുവയിൽ വെച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ മരം മുറി കേസിൽ രണ്ട് പേരെ കൂടി ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരയൊണ് ബത്തേരി ഡി വെെ എസ് പി വി.വി ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *