മാനന്തവാടി മണ്ഡലത്തില്‍ 5 വര്‍ഷം കൊണ്ട് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയത് 78 കിലോ മീറ്റര്‍ റോഡ്


Ad
മാനന്തവാടി മണ്ഡലത്തില്‍ 5 വര്‍ഷം കൊണ്ട്  ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയത് 78 കിലോ മീറ്റര്‍ റോഡ്
മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളില്‍   5 വര്‍ഷം കൊണ്ട്  78.71 കിലോമീറ്റര്‍ റോഡ് ഉന്നതനിലവാരത്തില്‍ (ബിഎം & ബിസി) ഉയര്‍ത്തിയതായി ഒ.ആര്‍ കേളു എംഎല്‍എ പറഞ്ഞു. ഇതു കൂടാതെ നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി എരുമത്തെരുവ്-ജെസി റോഡ്, അരണപ്പാറ-അപ്പപ്പാറ റോഡ് തുടങ്ങിയ പ്രധാന വീഥികളും ഉന്നതി നിലവാരത്തിലെത്തിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാനന്തവാടി മണ്ഡലത്തില്‍ 290.16 കിലോ മീറ്റര്‍ റോഡാണുള്ളത്.  2 പ്രളയവും മറ്റ് പ്രകൃതി ദുരന്തങ്ങളും ജില്ലയെ ബാധിച്ചിട്ടും ഗതാഗതയോഗ്യമല്ലാത്ത ഒരു പൊതുമരാമത്ത് റോഡും മാനന്തവാടി മണ്ഡലത്തിലില്ല.മലയോര ഹൈവേ, റിംഗ് റോഡ് തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും  എംഎല്‍എ കൂട്ടി ചേര്‍ത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *