പെൻസിൽ ഡ്രോയിങിലും വാൾആർട്ടിലും വിസ്മയം തീർത്ത് അനിരുദ്ധ്


Ad
പെൻസിൽ ഡ്രോയിങിലും വാൾആർട്ടിലും വിസ്മയം തീർത്ത്  അനിരുദ്ധ്
റിപ്പോർട്ട്- അങ്കിത വേണുഗോപാൽ
പിണങ്ങോട് ഗീതാഞ്ജലി വീട്ടിൽ കരുണാകരന്റെ മൂത്ത മകനായി ജനിച്ച അനിരുദ്ധ് ഇന്ന് വയനാട്ടിൽ അറിയപ്പെടുന്നാെരു പെൻസിൽ ഡ്രോയിങ് ആർട്ടിസ്റ്റാണ്. കൂടാതെ സമയം കിട്ടുമ്പോൾ വാൾ ആർട്ടും ചെയ്യുന്നുണ്ട്. അഞ്ചു വയസ്സു മുതൽ തുടങ്ങിയ ചിത്ര കലയോടുള്ള താൽപര്യം അനിരുദ്ധിനെ നല്ലൊരു കലാകാരനായി മാറ്റുകയായിരുന്നു. നാലാം ക്ലാസ് മുതൽ കൽപ്പറ്റയിലെ വരദ ചിത്ര വിദ്യാലയത്തിൽ ചിത്ര വര പഠിക്കുന്നതിനായി സിൽവസ്റ്റർ, ഷജീർ തുടങ്ങിയ അധ്യാപകരുടെ കീഴിൽ ചേരുകയായിരുന്നു. ഏഴാം ക്ലാസ് മുതൽ സ്കൂൾ കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. ഹൈസ്കൂൾ തലം മുതൽ കലോത്സവത്തിൽ നിറസാന്നിധ്യമായി മാറുകയായിരുന്നു അനിരുദ്ധ്. പെൻസിൽ ഡ്രോയിംഗിലായിരുന്നു അനിരുദ്ധ് ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. 8, 9, 10 ക്ലാസുകളിൽ പഠിക്കുമ്പോൾ മൂന്നുതവണയും എ ഗ്രേഡ് ലഭ്യമായിട്ടുണ്ട്. ഹയർ സെക്കൻഡറി ആയപ്പോഴേക്കും പെൻസിൽ ഡ്രോയിങ് കൂടാതെ ഓയിൽ പെയിന്റിലും കൂടുതൽ ശ്രദ്ധ കൊടുക്കാനും സംസ്ഥാന കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും ഓയിൽ പെയിന്റിലും ആദ്യ സ്ഥാനങ്ങൾ സ്വന്തമാക്കാനും സാധിച്ചു.
 പഠനത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച അനിരുദ്ധ് സ്കൂളിൽ നിന്നും ധാരാളം അനുമോദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പത്താം ക്ലാസിലും, പ്ലസ് ടുവിനും അനിരുദ്ധ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പിണങ്ങോട് ഹൈസ്കൂളിൽ തന്നെ പഠിപ്പിച്ച അധ്യാപകന്റെ ചിത്രം ചുമരിൽ വരച്ച് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി മാതൃകയാവുകയായിരുന്നു ഈ മിടുക്കൻ.
ബി എഫ് എ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അനിരുദ്ധ്. ഓൾ കേരള എൻട്രൻസിൽ ആറാം റാങ്ക് നേടിയ ഈ മിടുക്കൻ ഇപ്പോൾ തൃശൂർ ഗവൺമെന്റ് ആർട്സ് കോളേജിലാണ് പഠിക്കുന്നത്. ചിത്രകലയെ ഹൃദയത്തോട് ചേർത്ത് ഈ കലാകാരന് തുടർപഠനം എൻഐഡി ചെയ്യാനാണ് താല്പര്യം. ഇതിനോടകം ധാരാളം ചിത്രങ്ങളും, വാൾ ആർട്ടും അനിരുദ്ധ് പൂർത്തിയാക്കിയിട്ടുണ്ട്. ധാരാളം അവാർഡുകളും അനിരുദ്ധിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ പഠിക്കാനുള്ള വരുമാനമാർഗം അനിരുദ്ധ് കണ്ടെത്തുന്നത് തന്റെ വരയിലൂടെയാണ് 
 ടിവിഎസ് ഫിനാൻസിൽ ജോലിചെയ്യുന്ന അച്ഛൻ കരുണാകരനും അധ്യാപികയായ അമ്മ ഗീതയും ചെറുപ്പം മുതലേ അനിരുദ്ധിന്റെ കലക്കൊപ്പമുണ്ട്. അനുജത്തി ഗായത്രി ഇപ്പോൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *