April 26, 2024

ആശങ്കയിലായ പരീക്ഷാർഥികൾക്ക് ആശ്വാസമായി മുസ്ലിം ലീഗ് പ്രവർത്തകർ

0
Img 20210729 Wa0027.jpg
ആശങ്കയിലായ പരീക്ഷാർഥികൾക്ക് ആശ്വാസമായി  മുസ്ലിം ലീഗ് പ്രവർത്തകർ 
വാളാട്: കൊവിഡ് മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനിടയിൽ നടക്കുന്ന ഹയർ സെക്കണ്ടറി തുല്യത പരീക്ഷ ആശങ്കകൾ നിറഞ്ഞതായിരുന്നു.
കോവിഡ് കേസുകളിലെ എണ്ണങ്ങൾ വിത്യാസം വരുന്ന മുറക്ക് കാറ്റഗറികളിൽ വിത്യാസം വരികയും പൊതു ഗതാഗത സൗകര്യം പോലും നിലച്ചു പോവുകയും ചെയ്യുന്ന സാഹചര്യമാണ് നില നിൽക്കുന്നത്.മാനന്തവാടി
വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷ സെന്ററുകളിൽ എത്തേണ്ട ഗ്രാമ പ്രദേശങ്ങളിലെ പരീക്ഷാർഥികൾക്ക് വലിയ ആശങ്ക തന്നെയായിരുന്നു.
വാളാട് നിന്ന് മാനന്തവാടി പരീക്ഷ കേന്ദ്രത്തിൽ എത്തേണ്ട   04 പേരും സ്വന്തമായി വാഹനമില്ലാത്തവരും ദിവസവും പോയി വരാൻ ടാക്സി ഒരുക്കാൻ സാമ്പത്തികം അനുവദിക്കാത്തവരുമാണ്. കൂടാതെ  അർബുദ രോഗിയായ 66 കാരനുമുണ്ട് കൂട്ടത്തിൽ.
സ്വപ്നമായി കൊണ്ട് നടന്ന തുല്യത പരീക്ഷ നഷ്ടമാകുമോ എന്ന ആശങ്കകൾക്കിടയിലാണ് ആശ്വാസമായി വാളാട് ശാഖ മുസ്ലിം ലീഗ് ഇടപെട്ടത്.
പരീക്ഷാർത്ഥികളുടെ പ്രയാസം മനസിലാക്കിയ മുസ്ലിം ലീഗ് വാളാട് ശാഖ സെക്രട്ടറി മോയിൻ കാസ്മി യാത്രാ സൗകര്യം ഏറ്റെടുക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ 07 ദിവസവും വാളാട് നിന്ന് മാനന്തവാടി പരീക്ഷ കേന്ദ്രത്തിൽ കൊണ്ട് വിടുകയും
മണിക്കൂറുകൾ അവിടെ  കാത്തിരുന്ന ശേഷം സുരക്ഷിതമായി വീടുകളിൽ എത്തിക്കുകയും ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *